Translate

Thursday, December 7, 2017

KCRM -NORTH AMERICA മൂന്നാമത് ടെലികോൺഫറൻസ്


പ്രിയ സുഹൃത്തുക്കളെ,

 കെ. സി. ആർ. എം - നോർത്ത് അമേരിക്ക (KERALA CATHOLIC CHURCH REFORMATION MOVEMENT - NORTH AMERICA) യുടെ മൂന്നാമത് ടെലികോൺഫറൻസ് , ഡിസംബർ 13, 2017 (December 13, 2017) ബുധനാഴ്ച നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരെയും സ്നേഹപൂർവ്വം അറിയിച്ചുകൊള്ളുന്നു.

അടുത്തകാലത്ത് (Oct. 09, 2017) ഫ്രാൻസിസ് മാർപാപ്പ സീറോ-മലബാർ സഭയുടെ അജപാലന ശൂശ്രുഷാതിർത്തി ഇന്ത്യ മുഴുവനുമായി വർദ്ധിപ്പിച്ചുകൊണ്ടും, സീറോ-മലബാർ സഭാധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിയെയും സീറോ-മലബാർ മെത്രാൻ സിനഡിനെയും ദൗത്യം ഭരമേല്പിച്ചുകൊണ്ടുമുള്ള ഒരു കത്ത്ഇന്ത്യയിലെ എല്ലാ മെത്രാന്മാർക്കും (LETTER OF THE HOLY FATHER POPE FRANCIS TO THE BISHOPS OF INDIA, കത്ത്കഴിഞ്ഞ എൻറെ ഈമെയിലിൽ അറ്റാച് ചെയ്തിരുന്നു) അയച്ച വിവരം നമുക്കെല്ലാവർക്കും അറിവുള്ളതാണല്ലോ. ഇന്ത്യ മുഴുവനിലുമുള്ള സീറോ-മലബാർ കുടുംബ പശ്ചാത്തലമുള്ള സഭാംഗങ്ങൾക്ക് അജപാലന സേവനത്തിനായി വഴി വെട്ടിത്തുറക്കുകയാണെന്നും മറിച്ച് പുതിയ അധികാരം (power) നൽകുന്നതായി അതിനെ വ്യാഖ്യാനിക്കരുതെന്നും ഇന്ത്യയിലുള്ള മൂന്ന് റീത്തുകളും സഭാ പൗരർക്ക് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാക്കാതെ "സന്തോഷകരമായ സഹകരണ" ത്തിലൂടെ (joyful collaboration) സഭാപരമായ കാര്യങ്ങളെല്ലാം നടത്തികൊടുക്കണമെന്നും കത്തിൽ മാർപാപ്പ ഊന്നിപ്പറഞ്ഞിരുന്നു.

എന്നാൽ മാർപാപ്പയുടെ കാത്തുകിട്ടാനിരിക്കുകയായിരുന്നുയെന്ന് തോന്നിപ്പോകുന്നു, 'മാറൻ മാർ ജോർജ് കർദിനാൾ ആലഞ്ചേരി, അഖിലേന്ത്യായുടെ മെത്രാപ്പോലീത്തയും വാതിലു' മെന്നെല്ലാം സഭാധികാരത്തിന് എഴുതിപിടിപ്പിക്കാൻ. സീറോ-മലബാർ സഭയെ ആഗോള കത്തോലിക്കാസഭയിലെ ഒരു സ്വയംഭരണാധികാരമുള്ള സഭയായി 25 വർഷങ്ങൾക്കുമുമ്പ് ഉയർത്തപ്പെട്ടിട്ടും നാളിതുവരെ സീറോ-മലബാർ സഭാസിനഡ് (മാർത്തോമാക്രിസ്ത്യാനികളുടെ മഹായോഗം) സ്ഥാപിച്ചിട്ടില്ലെന്നു മാത്രമല്ലാ പള്ളി പള്ളിക്കാരുടെ സ്വത്തായിരുന്നത് നമ്മുടെ സ്വതന്ത്ര ഇന്ത്യയിൽ കാനോൻ നിയമത്തിൻറെ ബലത്തിൽ ഇടവകക്കാരോട് ആലോചിക്കാതെ മെത്രാൻ സ്വയം കൈയ്യേറുകയും മാർത്തോമ്മാ ക്രിസ്ത്യാനികളുടെ എക്കാലത്തെയും പള്ളിഭരണ സംമ്പ്രദായമായിരുന്ന പള്ളിപൊതുയോഗത്തെ നിർജീവമാക്കി പകരം പാശ്ചാത്യ പള്ളിഭരണ സംമ്പ്രദായമായ പാരിഷ്കൗൺസിൽ ഇടവകകളിൽ ആരംഭിക്കുകയും ചെയ്തു. സഭയിലെ നിയമ നിർമ്മാതാക്കളായ മെത്രാന്മാർ യേശുവിൻറെ സ്നേഹത്തിൻറെ വഴിമാറി അധികാരത്തിൻറെ പുതിയ വഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്നത് നസ്രാണി ക്രിസ്ത്യാനികളെ നാശത്തിൻറെ വഴിലേക്കു നയിയ്ക്കാനുള്ള പുറപ്പാടാണ്.

മേല്പറഞ്ഞ ആശയത്തെ മുൻനിറുത്തി, നമ്മുടെ വരുന്ന ടെലികോൺഫറൻസിൻറെ വിഷയം ചുരുക്കമായി : " സീറോ-മലബാർ സഭയിലെ മെത്രാന്മാരുടെയും വൈദികരുടെയും അധികാരവും മാർത്തോമ്മാ ക്രിസ്ത്യാനികൾക്ക് പള്ളിഭരണത്തിൽ സംഭവിച്ച അപചയവും".

വരും ദിവസങ്ങളിൽ നിങ്ങളെല്ലാവരും വിഷയത്തെ സംബന്ധിച്ച് പഠിച്ച് ടെലികോൺഫറെൻസിൽ പങ്കെടുത്ത് ചർച്ച സജിവമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ടെലികോൺഫറസ്വിവരങ്ങൾ ചുവടെ ചേർക്കുന്നു.

 
December 13, 2017 (Wenesday) evening 9 PM (Eastern Standard Time - New York Time).

Moderator: Mr. A. C. George

All are welcome to attend the Teleconference.

Please call preferably from your home land phone to enter the Teleconference Number: 1-712-770-4160   On prompt enter access code 605988#

Please see your time zone and enter the teleconference accordingly.

Time: Evening- 9 PM (Eastern Standard Time)

9:00 PM Eastern time

8:00 PM Central time

7:00 PM Mountain time

6:00 PM Pacific time

 For more information, please contact: Chacko Kalarickal (586-601-5195) and Jose Kalliduckil (773-943-0416)

 സ്നേഹാദരവുകളോടെ,

 ചാക്കോ കളരിക്കൽ, 13337 Windham Drive, Washington Township, MI 48094-3175

Mobile: 586-601-5195, Email: ckalarickal10@hotmail.com

 
December 06, 2017

No comments:

Post a Comment